road
കഞ്ഞിക്കുഴി വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിക്കാശേരി പെരിയാർ വാലി പകുതിപ്പാലം റോഡ് ഗതാഗതയോഗ്യമല്ലാത്ത നിലയിൽ.

ചെറുതോണി: കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിന് നവജീവൻ നൽകാൻ ഇനിയുമായില്ല. ഒൻപത് കിലോമീറ്റർ നീളമുള്ള ഒരുവാത്തിക്കുടി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിക്കാശേരി പെരിയാർ വാലി പകുതിപ്പാലം റോഡിന്റെ നിർമാണമാണ് ഇനിയും പൂർത്തിയാകാത്തത്. റോഡിന്റെ ആറര കിലോമീറ്റർ വാത്തികുടി പഞ്ചായത്തിലും രണ്ടര കിലോമീറ്റർ കഞ്ഞിക്കുഴി പഞ്ചായത്തിലുടെയുമാണ് കടന്നു പോകുന്നത്. വാത്തികുടി പഞ്ചായത്തിൽ പെടുന്ന ഭാഗം ടാറിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതാണ്. ബാക്കിയുള്ള കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടരകിലോമീറ്റെർ ഭാഗം പ്രധാന മന്ത്രി ഗ്രാമീൺ സഡക് യോജനയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയും നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ഒരു കിലോമീറ്ററോളം ദൂരമാണ് ഇനിയും നിർമാണം പൂർത്തിയാകാതെ കിടക്കുന്നത്. പെരിയാർവാലി ഭാഗത്തുള്ളവർക്ക് എന്തെങ്കിലും അസുഖങ്ങൾ പിടിപെട്ടാൽ കസേരയിൽ ഇരുത്തി ചുമന്നുകൊണ്ട് മെയിൻ റോഡിൽ എത്തിക്കേണ്ട അവസ്ഥയിലാണ്. മഴപെയ്താൽ ഉരുൾപൊട്ടൽ ,മണ്ണിടിച്ചിൽ സാദ്ധ്യത കൂടിയ പ്രദേശം കൂടിയാണിവിടം. പലവട്ടം നാട്ടുകാർ റോഡിന്റെ പൂർത്തീകരണത്തിനായി ആവശ്യമുന്നയിച്ചിട്ടും അതൊക്കെ അവഗണിക്കപ്പെടുകയാണ്.

.