dharna

ചെറുതോണി: വനം കൊള്ളക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ ടൗണുകളിൽ പ്രതിഷേധ ധർണ്ണ നടത്തി. ചെറുതോണിയിൽ നടന്ന പ്രതിഷേധ ധർണ്ണ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് എസ് മീനത്തേരിൽ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എസ് ജയചന്ദ്രൻ, എസ് .ടി മോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് രാജേഷ് എന്നിവർ പങ്കെടുത്തു. ഇടുക്കി താലൂക്ക് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ സമരം ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.കെ .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉത്തമൻ പടിഞ്ഞാറയിൽ, അഭിലാഷ് പാറതാഴത്ത്, ജയ്‌മോൻ പി ടി, ശിവപ്രസാദ്, ടി ബി മോഹനൻ, ടി എം രാജു തുടങ്ങിയ നേതാക്കൾ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു.