dog
ഇടുക്കി മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുമ്പിൽ നിൽക്കുന്ന തെരുവുനായ്ക്കൾ.

ചെറുതോണി: ജില്ലാസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കിന്നില്ലെന്ന് പരാതി. പൈനാവ്, പാറേമാവ്, ഇടുക്കി മെഡിക്കൽ കോളേജ്, ആയുർവേദാശുപത്രി, ചെറുതോണി, വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനി, തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലാണ് തെരുവു നായ്ക്കളുടെ ശല്യം വർദ്ധിച്ചത്. എല്ലാ സ്ഥലത്തും കൂട്ടമായെത്തുന്ന നായ്ക്കൾ വളർത്തുമൃഗങ്ങളെയുൾപ്പെടെയുള്ളവയെ കൊന്നു ഭക്ഷിക്കുകയാണ്. ആട്, കോഴി, മുയൽ എന്നിവയെയാണ് കൂടുതൽ ആക്രമിക്കുന്നത്. ഒറ്റക്കെത്തുന്ന ആളുകളേയും കുട്ടികളേയും ആക്രമിക്കുന്നുണ്ട്. അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ ഭക്ഷണാവശിഷ്ടങ്ങളും, മാംസത്തിന്റേയും, മത്സ്യത്തിന്റെയും മാലിന്യങ്ങൾ മറ്റുസ്ഥലങ്ങളിൽ നിന്നും വലിച്ചുകൊണ്ടുവന്ന് റോഡ് സൈഡിലും കടകൾക്കുമുമ്പിലു മിടുന്നത് പതിവായിരിക്കുകയാണ്. രാത്രിയിൽ അടഞ്ഞുകിടക്കുന്ന കടകൾക്കു മുമ്പിലാണ് ഇവ വിശ്രമിക്കുന്നത് .