തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷനും ആരോഗ്യവിഭാഗവും ചേർന്ന് തൊടുപുഴയിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തി. ജനങ്ങളുമായി ഏറ്റവും അടുത്തിടപഴുകുന്ന വിഭാഗം എന്ന നിലയിൽ വ്യാപാരികൾക്ക് മുൻഗണന നൽകണം എന്ന തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ ആവശ്യം അനുസരിച്ചാണ് ആരോഗ്യ വിഭാഗം ഇത്തമൊരു ക്യാമ്പ് സംഘടിപ്പിച്ചത്. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ,ഡോ. ബിന്ദു സുനിൽ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു പി, അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് അജീവ് പി, ജോയിന്റ് സെക്രട്ടറി . ഷെറീഫ് സർഗം, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി, ആരോഗ്യപ്രവർത്തകാരായ ശുഭ പി. എ,അൻസിയ,കിരൺ തുടങ്ങിയവർ നേതൃത്വം നൽകി.