antony

തൊടുപുഴ:ജനങ്ങളെ കൊള്ളയടിക്കുവാനായി രാജ്യത്തെ കുത്തകകൾക്ക് അവസരമൊരുക്കി കേന്ദ്ര സർക്കാർ അന്യായമായ പെട്രോൾ, ഡീസൽ വിലവർധന ജനങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം )ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആന്റണി പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളായ റെജി കുന്നം കോട്ട്, ജോസ് കവിയിൽ, ഷീൻ വർഗീസ്, മധു നമ്പൂതിരി, മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു, വിവിധ മണ്ഡലങ്ങളിൽ പെട്രോൾ പമ്പുകൾക്ക് മുൻപിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ ഉടുമ്പന്നൂരിലും റെജി കുന്നം കോട്ട് വഴിത്തലയിലും. ജോസഫ് കവിയിൽ വെള്ളിയാമറ്റത്തും, ആലക്കോട് മാത്യു വാരികാട്ടും അഡ്വ.ബിനു തോട്ടുങ്കൽ കരിങ്കുന്നത്തും ബെന്നി പ്ലാക്കൂട്ടം മുട്ടത്തും ജോയി പാറത്തല മുതലക്കോടത്തും ഉദ്ഘാടനം നിർവഹിച്ചു.