sarala

കരിമണ്ണൂർ: ബൈക്കിന്റെ പിന്നിൽ നിന്നും റോഡിലേയ്ക്ക് വീണു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കുറുമ്പാലമറ്റം എരുമപ്പുല്ലിൽ പ്രഭാകരന്റെ ഭാര്യ സരള (58) യാണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ കുറുമ്പാലമറ്റത്ത് വെച്ചായിരുന്നു അപകടം. ഭർത്താവിനൊപ്പം വീട്ടിലേയ്ക്ക് പോകുമ്പോൾ ബൈക്കിൽ നിന്നും റോഡിലേയ്ക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ പുലർച്ചെ മരണമടഞ്ഞു. സംസ്ക്കാരം നടത്തി.മക്കൾ : പ്രദീപ്, അരുൺ. മരുമക്കൾ: രാജി താഴത്തേക്കുടിയിൽ(മുണ്ടൻമുടി), നീനു പുത്തൻനപുരയിൽ (കരിപ്പലങ്ങാട്).