അറക്കുളം: കോടികളുടെ വനംകൊള്ളയിലെ യഥാർത്ഥ പ്രതികളായ രാഷ്ട്രീയ-ഉദ്ധ്യോഗസ്ഥ മാഫിയകളെ അറസ്റ്റ് ചെയ്യണമെന്നും വനംകൊള്ള സി.ബി.ഐ അന്വേഷിക്കണമെന്നും ആവിശ്യപ്പെട്ട് ബി.ജെ.പി. അറക്കുളം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പതിനാലാം വാർഡിൽ പന്ത്രണ്ടാം മൈൽ ജംഗ്ഷനിലുള്ള ആൽമരവും മാവും ഒരുമിച്ച് വളരുന്ന സ്ഥലത്തെ കളയും കാടും പറിച്ച് വൃത്തിയാക്കിയാണ് പ്രതിഷേധിച്ചത്. ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ പി.ഏ.വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ.പി.മധുസൂധനൻ, ബിജീഷ് വിജയൻ, രാജേഷ് പുത്തേട്, അഭിരാം മേനോൻ എന്നിവർ സംസാരിച്ചു.