ഉടുമ്പന്നൂർ:ഗുരുകാരുണ്യം 'പദ്ധതിയുടെ ഭാഗമായി 232 നമ്പർ ഉടുമ്പന്നൂർശാഖ, വനിതാസംഘം, കുടുംബയൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശാഖയിലെ നിർദ്ധനരായ 50 കുടുംബങ്ങൾക്ക് നിത്യോപയോഗസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് പി. ടി. ഷിബു, സെക്രട്ടറി പി. കെ. രാമചന്ദ്രൻ,കമ്മിറ്റി അംഗങ്ങളായ വിജയൻ മുട്ടത്തിൽ, രാജീവ് കുന്നുമ്മേൽ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് വത്സമ്മ സുകുമാരൻ,കുടുംബയോഗം കൺവീനർ ബാലചന്ദ്രൻ കുറുമാക്കൽ, അനിൽ കരിമ്പാനിയിൽ, സുകുമാരൻ തെക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.