തൊടുപുഴ: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലായ ജില്ലയിലെ ഏക പ‌ഞ്ചായത്തായ ഇടവെട്ടി മാത്രം അടഞ്ഞുതന്നെ കിടക്കും. താരതമ്യേന ചെറിയ പഞ്ചായത്തായ ഇടവെട്ടിയിൽ ജനപ്പെരുപ്പും കൂടുതലാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 27.08 ശതമാനമാണ് ഇവിടെ. 13 വാർഡുള്ള പഞ്ചായത്തിൽ നിലവിൽ 1- 10, 2- 31, 3- 6, 4- 6, 5- 12, 6- 6, 7- 3, 8- 15, 9- 0, 10- 8, 11- 14, 12- 34, 13- 17 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ വാർഡ് തിരിച്ചുള്ള കണക്ക്. 426 വരെ കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ ഇപ്പോൾ 162 രോഗികളാണുള്ളത്. ഒരു കുട്ടിയടക്കം 15 പേരാണ് നിലവിൽ പഞ്ചായത്തിന് കീഴിലെ ഡി.സി.സിയിൽ ചികിത്സയിലുള്ളത്.