തൊടുപുഴ: കെ പി സി സി അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത കെ സുധാകരനെയും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെയും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് തൊടുപുഴ യൂണിറ്റ് അനുമോദിച്ചു.പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് യുവാക്കളെയും കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പാർട്ടിയിൽ നിന്നും അകന്നു പോയ വിഭാഗങ്ങളെയും തിരിച്ച് കോണ്ഗ്രസിന്റെ ജനാധിപത്യചേരിയിലേക്ക് ആകർഷിക്കാൻ പുതിയ നേതാക്കൾക്ക് കഴിയുമെന്നും യൂണിറ്റ് പ്രസിഡന്റ് അഡ്വ:സിജോ തൈച്ചേരി പറഞ്ഞു.