മൂലമറ്റം: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ തുമ്പച്ചിയ്ക്ക് സമീപം കാർ നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് കാറിൽ ഉണ്ടായിരുന്ന പാമ്പാടുംപാറ വലിയപറമ്പിൽ തോമസിന് ( 81) പരിക്കേറ്റു. മകൻ ബിനുവാണ് കാർ ഓടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം.പാമ്പാടുംപാറയിൽ നിന്ന് കൊച്ചിക്ക് പോയ ഇവരുടെ കാർ തുമ്പിച്ചിക്ക് സമീപത്ത് വെച്ചാണ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞത്.കാറിൽ കുടുങ്ങി കിടന്ന തോമസിനെ സ്ഥലത്തെത്തിയ കുളമാവ് പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.താഴ്ച്ചയിൽ നിന്നും റോഡിൽ എത്തിച്ച ഇയാളെ തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി.മൂലമറ്റം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.