കാഞ്ഞാർ: പൂമാല - മേത്തൊട്ടി റോഡിൽ മരം മറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. മൂലമറ്റം അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് മരംമുറിച്ച് മാറ്റിയത്. വഴിയരികിൽ നിന്ന കൂറ്റൻ മരമാണ് റോഡിലേക്ക് വീണത്. മരംമുറിച്ച് മാറ്റി ഗതാഗത തടസം ഒഴിവാക്കിയെങ്കിലും റോഡരികിൽ കിടന്ന മരത്തിൻ്റെ ചുവടു ഭാഗം പിന്നീട് ജെസിബി എത്തിച്ചാണ് റോഡരികിൽ നിന്നും മാറ്റിയത്.