മൂലമറ്റം: അറക്കുളം അശോക കവലയ്ക്കു സമീപം ബന്ധുക്കൾ കൂടെയില്ലാതെ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധന് സഹായവുമായി പ്രദേശവാസികൾ.കണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം അറക്കുളത്തെത്തിയ പിണക്കാട്ട് സബാസ്റ്റ്യനാണ് തീരെ സൗകര്യം ഇല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ കണ്ണൂരിലാണ് ഉള്ളതെന്നാണ് വിവരം. ഇന്നലെ ഇദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയ അകന്ന ബന്ധുവാണ് അവശനിലയിലായ സബാസ്റ്റ്യനെ കണ്ടത്. ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോകുവാൻ സെബാസ്റ്റ്യൻ പ്രദേശവാസികളുടെ സഹായം തേടി. അജിത്ത്, അജീഷ്, ഉത്രാടംകണ്ണൻ, മദീഷ് കുമാർ എന്നിവർ പി പി ഇ കിറ്റ് ധരിച്ച് സബാസ്റ്റ്യനെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ച് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കഞ്ഞാർ പൊലീസും സഹായത്തിന് എത്തിയിരുന്നു.