pathazhapara
പത്താഴപ്പാറ ഭാഗത്ത് ഇന്നലെയുണ്ടായ കൊടുങ്കാറ്റിൽ മരം കടപുഴകി വീണപ്പോൾ

തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ പത്താഴപ്പാറ ഭാഗത്ത് ഇന്നലെയുണ്ടായ കൊടുങ്കാറ്റിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. വ്യാപകമായി മരങ്ങൾ കടപുഴകി വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പ്രദശവാസികളെ ഭീതിയിലാഴ്ത്തി ശക്തമായ കാറ്റ് വീശിയത്.
പൈനുംമൂട്ടിൽ സോമൻ, തെക്കുംതടത്തിൽ ജോർജ് എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് തകർന്നത്. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. ഗതാഗത തടസം സൃഷ്ടിച്ച് റോഡിൽ വീണ് കിടന്നിരുന്ന മരങ്ങൾ നാട്ടുകാർ വെട്ടി മാറ്റി. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് സന്ദർശനം നടത്തി.