തൊടുപുഴ: ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്റെ
നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുള്ളരിങ്ങാട് ഗവ. സ്‌കൂളിലെ ആറ് കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു. ഗവ. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ മായ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി റെജി വർഗീസ്, മെമ്പർന്മാരായ ബിനു മാത്യു, അഖിൽ, സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി, കെ.ആർ. സാൽമോൻ സ്‌കൂളിലെ മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.