അരിക്കുഴ:എസ്. എൻ. ഡി. പി യോഗ നേതൃത്തത്തിന്റെ ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി
തൊടുപുഴ യൂണിയനിലെ അരിക്കുഴ ശാഖാ വനിത സംഘം പ്രവർത്തകർ ശാഖയിലെ തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾക്ക് ഒരു മാസത്തെ മൊബൈൽ റീചാർജ് ചെയ്യുന്നതിനുള്ള തുകവിതരണം ചെയ്യും. ഇന്ന് രാവിലെ പതിനൊന്ന് മുതൽ ശാഖാ ഓഫീസിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ. എസ്. വിദ്യാസാഗർ, സെക്രട്ടറി പി. എം. സുകുമാരൻ , വനിതാ സംഘം പ്രസിഡന്റ് ലീന പ്രസാദ്, , സെക്രട്ടറി . മിനി ഗോപൻ എന്നിവർ പങ്കെടുക്കും.