തൊടുപുഴ: കേന്ദ്രസർക്കാരിന്റെ ഇന്ധനവില കൊള്ളക്കെതിരെ 21 ന് രാവിലെ 11 മണി മുതൽ 11.15 വരെ മോട്ടോർ വാഹനങ്ങൾ ഒന്നടങ്കം റോഡിൽ നിർത്തിയിട്ട് നടത്തുന്ന ചകസ്തംഭന സമരം ജില്ലയിലും വൻ വിജയമാക്കുവാൻ മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതി തീരുമാനിച്ചു.
ബസ്, ലോറി, ടാക്‌സി, ഓട്ടോറിക്ഷാ , സ്വകാര്യ വാഹനങ്ങൾ ബൈക്ക്, സ്‌കൂട്ടർ തുടങ്ങി മുഴുവൻ മോട്ടോർ വാഹനങ്ങളും 21 ന് 11 മണിക്ക് എവിടെ എത്തുന്നോ അവിടെ തന്നെ നിർത്തിയിട്ട് ഡ്രൈവറും യാത്രക്കാരും റോഡിൽ ഇറങ്ങി നിക്കാനാണ് തീരുമാനം. പ്ലാക്കാർഡുകളും കൊടികളും ബാനറുകളും പോസ്റ്ററുകളും ഉയർത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കും. പ്രതിഷേധം വൻ വിജയമാക്കുവാൻ പി.പളനി വേലിന്റെ (ഏ.ഐ.ടി.യൂസി ) അദ്ധ്യക്ഷതയിൽ ചേർന്ന സംയുക്ക സമര സമിതി അഭ്യർത്ഥിച്ചു. കെ.എസ്.മോഹനൻ (സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എം. ബാബു സമര പരിപാടികൾ വിശദീകരിച്ചു. എം.കെ. ഷാഹുൽ ഹമീദ് , പി.എസ് സിദ്ധാർത്ഥൻ(ഐ എൻടിയുസി) എൻ.കെ.ബാലചന്ദ്രൻ (എച്ച് എം ടി എ ) റഹിമാൻ പഴയരി , കരീം (എസ്. ടി.യു) ഏ.എസ്.ജയൻ ( കെ.ടി.യു.സി ജെ) കെ.എൻ ശിവൻ (സി.ഐടിയു) ജോസ് ഫിലിപ്പ് (ഏ. ഐ. ടി.യു സി ) എന്നിവർ പ്രസംഗിച്ചു.