നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ പോലീസ് പരിശോധനക്കിടെ വാറ്റ് ചാരായ വിൽപനക്കാരൻ പിടിയിൽ, 3 ലിറ്റർ ചാരായം പിടികൂടി. മണത്തോട് സ്വദേശി ചിരജ്ഞിവി(35) ആണ് അറസ്റ്റിലായത്. ഉടുമ്പൻചോല സിഐ ഷൈൻകുമാർ, എസ്‌ഐ വി.എസ്. വൈശാഖ്, ഉദ്യോഗസ്ഥരായ സജി, വിജയകുമാർ, യു. ഷെമീർ, സി.വി. സനീഷ്, സനീഷ് സത്യൻ, കെ.ജെ. പൗളിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.