തൊടുപുഴ: അന്തർ ദേശീയ യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. 'യോഗ ക്ഷേമത്തിനായി ' എന്ന 2021 ലെ സന്ദേശത്തിന്റെ ഭാഗമായി കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭവനങ്ങളിൽത്തന്നെ യോഗ പരിശീലനം ചെയ്യാനാണ് കേന്ദ്ര യുവജ കായിക മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത് . ഇതിന്റെ അടിസ്ഥാനത്തൽ് മത്സരാർത്ഥികൾ യോഗ പരിശീലനം ചെയ്യുന്ന ഫോട്ടോകൾ ജൂൺ 21 ന് വൈകുന്നേരം 5 ന് മുൻപായി 9447865065 എന്ന നമ്പറിലേക്ക് പേരും മേൽവിലാസവും സഹിതം വാട്‌സാപ്പ് മെസ്സേജ് ചെയ്യണം. മികച്ച 10 ഫോട്ടോകൾക്ക് സമ്മാനവും പ്രശസ്തിപത്രവും നൽകുന്നതാണ്. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കേന്ദ്ര യുവജന കാര്യ മന്ത്രാലയത്തിന്റെ പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പ്രായ ഭേദമന്യേ ഏവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്ന് നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ കെ .ഹരിലാൽ അറിയിച്ചു.