prathishedham
തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രതിഷേധം

തൊടുപുഴ: ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെയുണ്ടാകുന്ന അക്രമ സംഭവങ്ങൾ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രതിഷേധ ദിനം ആചരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ തമ്പി എരുമേലിക്കര വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.