ചെറുതോണി: ഞായറാഴ്ച രാത്രി മുതൽ പുഴയിൽ കാണാതായ കീരിത്തോട് പെരിയാർവാലി കണ്ണങ്കരയിൽ കോമളന്റെ ഭാര്യ ഷീലയുടെ (52) മൃതദേഹം പെരിയാറ്റിൽ പകുതിപ്പാലം ഭാഗത്ത് നിന്ന് കണ്ടെത്തി. ചപ്പാത്തിനു സമീപം വീടിരിക്കുന്ന സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്റർ താഴെയാണ് മൃതദേഹം കണ്ടത്. കുത്തൊഴുക്കിൽപ്പെട്ട ഷീലയുടെ മൃതദേഹം കഴിഞ്ഞ രാത്രി വെള്ളം കുറഞ്ഞപ്പോൾ കരയ്ക്കടിയുകയായിരുന്നു. മൃതദേഹം കണ്ട സ്ഥലവാസിയായ ഒരാൾ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മക്കൾ: മഹേഷ് സിവിൽ പൊലീസ് ആഫീസർ (എ.ആർ. ക്യാമ്പ്, ഇടുക്കി), രേഷ്മ. മരുമക്കൾ: അബിത (പോസ്റ്റുമാസ്റ്റർ, വെൺമണി), രഞ്ജിഷ് (സി.ആർ.പി.എഫ് ജവാൻ, ജാർഖണ്ഡ്).