ചെറുതോണി: നിര്‍മ്മാണ മേഖലയെ സംരക്ഷിക്കുക, സിമന്‍റ്, കമ്പി എന്നിവയുടെ വിലനിയന്ത്രിക്കുക പുതുക്കിയ ഡി.എസ്.ആര്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുക, ക്വാറി, ക്രഷര്‍, ഉത്പ്പന്നങ്ങളുടെ വിലനിയന്ത്രിക്കുക ഇലക്രിക്കല്‍ സാധനങ്ങളുടെ വിലനിയന്ത്രിക്കുക ടാറിന്‍റെ വില വ്യത്യാസം അനുവദിക്കുക എന്നീയാവശ്യ ങ്ങളുന്നയിച്ച് കേരള ഗവ.കോണ്‍ട്രാക്റ്റേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ പൊതുമരാമത്തുവകുപ്പ് ഓഫീസുകളുടെയും പഞ്ചായാത്താഫീസുകളുടേയും മുന്നില്‍ നില്‍പ്പുസമരം നടത്തി. പൈനാവ് പൊതുമരാമത്ത് ഓഫീസിനുമുന്നില്‍ നടത്തിയ നില്‍പ്പുസമരം ജില്ലാ പ്രസിഡന്‍റ് എന്‍.സി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജോമോന്‍ മാത്യു, ഷാജിമാരിയില്‍, ഷൈന്‍ ജോസഫ്, കെ.ആര്‍ സുരേഷ്, രാജു കണ്ണംങ്കോട്ട്, സലേഷ് രാജു തുടങ്ങിയവര്‍ പങ്കെടുത്തു.