prathishedham

തൊടുപുഴ :ആരാധനാലയങ്ങളോടുള്ള സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ദക്ഷിണ കേരള ജമാ അത് ഫെഡറേഷൻ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളുടെ ഭാഗമായി കാരിക്കോട് നൈനാര് പള്ളി ജമാ അത് പരിപാലകരും ഉസ്താദുമാരും പ്രതിഷേയോഗം നടത്തി. .ലോക്ക് ഡൌൺ ഇളവുകൾ ആരാധനാലയങ്ങൾക്കും നൽകണമെന്നും കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കാൻ സർക്കാർ നിലപാടെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ചീഫ് ഇമാം നൗഫൽ കൗസരി ആവശ്യപ്പെട്ടു .ജമാ അത് ട്രഷറർ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി ഹാജി ഷൈഖ് മുഹമ്മ്ദ് സ്വാഗതം പറഞ്ഞു .