തൊടുപുഴ: രാജ്യത്തെ സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ജീവിതം ദുസഹമാക്കുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ജോയിന്റ് കൗൺസിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം വി.ആർ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ സംസാരിച്ചു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ വി.ആർ. ബീനാമോൾ, പി.ടി. ഉണ്ണി, സുകുമാരൻ, എം.ഇ. സുബൈർ, അനീഷ് ശാന്തൻപാറ, ആർ. ബിജു മോൻ, ബിനു ജോസ്, ബിജു ചന്ദ്രൻ, രാജിമോൾ, രമ്യ രമേശ് എന്നിവർ നേതൃത്വം നൽകി.