തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ അഭിമുഖ്യത്തിൽ ആരംഭിച്ച ഉച്ചഭക്ഷണ വിതരണത്തിന്റെ 32-ാമത്തെ ദിവസമായ ഇന്നലെ മൂലമറ്റം ശാഖ ഭക്ഷണപൊതികൾ നൽകി. മൂലമറ്റം ശാഖാ വനിത സംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബയോഗം എന്നിവർ സംയുക്തമായി സമാഹരിച്ച ഭക്ഷണ പൊതികൾ മൂലമറ്റം ശാഖാ സെക്രട്ടറി മായ രാജേഷ് യൂണിയൻ കൺവീനർ വി. ജയേഷിന് കൈമാറി. മൂലമറ്റം ശാഖ യൂത്ത് മൂവ്‌മെന്റ് അംഗം മനമോഹൻ, ചിറ്റൂർ ശാഖ സെക്രട്ടറി ബാബു ചിറ്റൂർ എന്നിവർ പങ്കെടുത്തു.