തൊടുപുഴ: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ പഠനോപകരണ വിതരണ പദ്ധതിയായ സഹപാഠിക്കൊരു കൈത്താങ്ങിന്റെ ഭാഗമായി തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തൊമ്മൻകുത്ത് വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഹെഡ്മാസ്റ്റർ സോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോർജ് വടക്കേൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് മുഖ്യാഥിതിയായി. കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ്. വിഷ്ണുദേവ്, പി.ടി.എ പ്രസിഡന്റ് ഷാജി തോമസ്, അദ്ധ്യാപക പ്രതിനിധി മഞ്ചു ജോസ് എന്നിവർ സംസാരിച്ചു. കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കളായ ജിനേഷ് കുളങ്ങര, ആൽബിൻ ജോസഫ്, എൽദോസ് ജോയി, ജെസ്ബിൻ ജെയിംസ്, ബ്ലസൺ തോമസ്, ആബിൻ ജെയ്‌മോൻ, അതുൽ ജോസ് ,ബിൽജിൻ ജോസ്, ബ്ലസൺ ജോസഫ് , ആൽബിൻ ജോർജ്, ഷാബിർ ഷാജി, ക്ലമന്റ് ജോസഫ് എന്നിവർ നേതൃത്വം നൽകി.