തൊടുപുഴ: എൻ.സി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെ തൊടുപുഴയിലെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് കെ.എ. ശശികുമാരനും നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് മാത്യുവും വിവിധ പെട്രോൾ പമ്പുകൾക്കു മുമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജി ജോർജ്, തൊടുപുഴ ബ്ലോക്ക് ട്രഷറർ എൻ. രാജേഷ്, വി.എൻ. മോഹനൻ, റെജി, തമ്പി എന്നിവർ സംസാരിച്ചു.