ചെറുതോണി: മണിയാറംകുടിയിൽ പന്നിഫാമിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി തകരപ്പള്ളിൽ ജോബി (35) ഇടുക്കി പൊലീസിൽ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ നാലിന് രാത്രി മണിയാറംകുടിയിലുള്ള അച്ചാറുകുടിയിൽ ജോബിയുടെ പന്നിഫാമിൽ കയറി മദ്യലഹരിയിൽ പന്നികളെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.