മുട്ടം: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാന ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എച്ച്.ആർ.ഡി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യ ഓൺലൈൻ യോഗ പരിശീലനം ആരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ. എൻ. അമ്പിളി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ആൻസ് മോൾ വർഗീസും ദീപു അശോകനും യോഗ പരിശീലനം നൽകിയ ചടങ്ങിൽ ആയുഷ്മാൻഭവ കൺവീനർ ഡോ. നൈസി ഇ.എം, ഡോ. അശ്വതി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.