ksu

ഇടുക്കി: വളരാം നമ്മുക്ക് വായനയിലൂടെ എന്ന സന്ദേശമുയർത്തി വായനാ വാരാചരണവുമായി കെ.എസ്.യു ജില്ലാ കമ്മിറ്റി.വാരാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ മേഖലകളിൽ യുവജനങ്ങൾക്ക് പുസ്തകങ്ങൾ നൽകുക, ഗ്രന്ഥശാലകളിലേക്ക് പുസ്തക ശേഖരണം, വായന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. യുവാക്കൾക്ക് പുസ്തകങ്ങൾ നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ധന്വന്തിരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അനൂപ് ധന്വന്തിരി നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണുദേവ് എന്നിവർ പ്രസംഗിച്ചു. ജെയ്‌സൺ തോമസ്, ഷാബിർ ഷാജി, അഷ്‌ക്കർ ഷെമീർ, ഫസ്സൽ അബ്ബാസ്, ജോസിൻ തോമസ് നേതൃത്വം നൽകി.