മുതലക്കോടം: 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക 'എന്ന സന്ദേശം വിദ്യാർത്ഥികളിൽ വേരുറപ്പിക്കാൻ മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി വായന ദിനത്തിൽ പ്രസംഗം, പുസ്തകവായന, വായന ദിന സന്ദേശം, എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വായനയിൽ നിന്നും മറ്റു വിനോദങ്ങളിൽ നിന്നും അകന്ന് ഒറ്റപ്പെടലിന്റെയും, വിരസതയുടെയും ലോകത്ത് കഴിയുന്ന കുട്ടികൾക്ക് വ്യത്യസ്തമായൊരു അനുഭവത്തിലൂടെ നവോന്മേഷം പകർന്നു നൽകുക എന്ന ഉദ്ദേശ്യമാണ് ഓൺലൈൻ ആയി ഇത്തരമൊരു മത്സരം നടത്താൻ പ്രേരണയായത്.