തൊടുപുഴ : മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണി മുതൽ 11.15 വരെ ചക്ര സ്തംഭന സമരം നടത്തും. ബസ് ലോറി ടാക്‌സി, ഓട്ടോ റിക്ഷ സ്വകാര്യ വാഹനങ്ങൾ, സ്‌കൂട്ടർ , ബൈക്ക്, ടിപ്പർ, ഖഇആ തുടങ്ങി മുഴുവൻ മോട്ടോർ വാഹനങ്ങളും സമരത്തിൽ പങ്കു ചേരും. വാഹന ഉടമകളും തൊഴിലാളികളും ഉൾപ്പെടുന്ന മോട്ടോർ വ്യവസായ സംരക്ഷണ സമിതിയാണ് ചസ്തംഭന സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.11 മണിക്ക് വാഹനം എവിടെ എത്തിയോ അവിടെ നിർത്തിയിട്ട് 11.15 വരെ റോഡിൽ ഇറങ്ങി നിൽക്കാനും സമരം വൻ വിജയമാക്കാനും സമരസമിതി മുഴുവൻ മോട്ടോർ വാഹന ഉടമകളോടും തൊഴിലാളികളോടും യാത്രക്കാരോടും അഭ്യർത്ഥിച്ചു.
കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 25 തവണയാണ് ഇന്ധന വിലവർദ്ധിപ്പിച്ചത്. ഒരു മാസത്തിനുളളിൽ പെട്രോളിന് 4.33 രൂപയും ഡീസലിന് 4.72 രൂപയും വർദ്ധിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന വിലയും ഉയർന്ന നികുതിയുമാണ് ഇന്ത്യയിലേത്. മോദി അധികാരത്തിൽ വരുമ്പോൾ ക്രൂഡോയിലിന് ബാരലിന് 144 ഡോളറും. ഇന്ത്യയിൽ പെട്രോളിന് 71 രൂപയുമായിരുന്നു. ഇന്ന് ക്രൂഡോയിലിന് വിലബാരലിന് 74 ഡോളർ ആണ് പെട്രോളിന് വില കുറയേണ്ടതിനു പകരം 99 രൂപയായി വർദ്ധിപ്പിച്ച് കൊള്ളയടിക്കുകയാണ്.
ക്രൂഡോയിലിനു വില കുറയുമ്പോൾ പെട്രോളിനു വില കുറക്കാതെ കേദ്രം നികുതി കൂട്ടുന്നതിന്റെ ഫലമാണ് ഇങ്ങനെ വില വർദ്ധിക്കാനിടയായത്. 307ശതമാനം വർദ്ധനയാണ് മോദി അധികാരത്താൽ വന്നതിനു ശേഷം നികുതിയിൽ വന്നിട്ടുള്ളത്. ഈ കൊള്ള അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നുമാണ് സമരത്തിൽ ആവശ്യപ്പെടുന്നതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.സംയുക്ത സമരസമിതി യോഗത്താൽ റഹ്മാൻ പഴയരി (എസ് ടി യു ) അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. എം.കെ. ഷാഹുൽ ഹമീദ് ( ഐ എൻ.ടിയുസി)ഏ.എസ്.ജയൻ (കെ.ടി.യു.സി) പി.പി. ജോയി (ഏ.ഐ.ടി.യു.സി ) ടി.ആർ സോമൻ , കെ.വി. ജോയി, (സി.ഐ.ടിയു) എന്നിവർ പ്രസംഗിച്ചു.