കരിമണ്ണൂർ: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയത്. ഇടുക്കി കളക്ട്രേറ്റിൽ മന്ത്രി റോഷി അഗസ്റ്റിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാംസൺ അക്കകാട്ടും ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ ബിജി ജോമോനും സെക്രട്ടറി ഷാജുവും ചേർന്ന് കൈമാറി. ചടങ്ങിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ, വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.