തൊടുപുഴ : തൊടുപുഴ എക്സൈസ് നടത്തിയ റെയ്ഡിൽ 35 ലിറ്റർ കോടയും 650 മില്ലി ലിറ്റർ വാറ്റുചാരായവും പിടിച്ചെടുത്തു. ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാജേഷ് ചന്ദ്രനും പാർട്ടിയും ഓപ്പറേഷൻ ലോക്ക് ഡൗണിന്റെ ഭാഗമായി തൊടുപുഴ മടത്തിക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മടത്തിക്കണ്ടം പെട്ടേനാട് വേങ്ങത്താനത്ത് സുരേഷ് ബാബു വി. ആർ , ഇടശ്ശേരിയിൽ ഷൈജു ബേബി എന്നിവർക്കെതിരെ കേസെടുത്തത്.സുരേഷ് ബാബുവിനെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ഷൈജു ബേബി ഓടി രക്ഷപ്പെട്ടു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷാജി ജോസഫ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനിഷ്‌കുമാർ പി എസ്,സിറാജുദീൻ വി എ,വിഷ്ണു പി റ്റി, ഡ്രൈവർ സലിംകുമാർ എന്നിവരും പങ്കെടുത്തു.