തെക്കുംഭാഗം : തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ നിന്നും ബാങ്ക് അംഗങ്ങളായവരുടെ കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ തവണകളായി അടയ്ക്കാവുന്ന വായ്പ്പാ പദ്ധതി ആരംഭിച്ചു . തവണ വ്യവസ്ഥയിൽ നൽകുന്ന മൊബൈൽ ഫോൺ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടോമി കാവാലം നിർവഹിച്ചു .സെക്രട്ടറി വി .ടി . ബൈജു വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, ഭരണ സമിതി അംഗം മാത്യു ചെമ്പ്‌ലങ്കൽ,അസിസ്റ്റന്റ് സെക്രട്ടറി വിജി മാത്യൂസ് ,ബാങ്ക് ജീവനക്കാർ ,സഹകാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു . കൊവിഡ് 19പശ്ചാത്തല ത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാങ്ക് അംഗങ്ങളായ ടാക്‌സി ,ഓട്ടോറിക്ഷ ഉടമകൾ, ചെറുകിട വ്യാപാരി കൾ എന്നിവർക്ക് ലഘു തവണ വ്യവസ്ഥയിൽ ലോൺ അനുവദിക്കുമെന്നും പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു .