arikuzha

തൊടുപുഴ അരിക്കുഴ ഗവ. എൽ.പി. സ്‌കൂളിൽ വായനാ ദിനാഘോഷത്തിനും ഒരു വർഷം നീളുന്ന മാതൃ വായനാ പദ്ധതിക്കും തുടക്കമായി. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻജോർജ്ജ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിസ്ഥിതിയും ചുറ്റുപാടും ജലവും എല്ലാം മികച്ച വായനാനുഭവങ്ങളും പാഠപുസ്തകവും ആണെന്ന് പ്രൊഫ.സുജ സൂസൻജോർജ്ജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഐ.ജി. പി.വിജയൻ മുഖ്യപ്രഭാഷണം നടത്തി. പി.റ്റി.എ. പ്രസിഡന്റ് സി.കെ. ലതീഷ് അദ്ധ്യക്ഷനായയോഗത്തിൽ മണക്കാട് ഗ്രാമപഞ്ചായത്തംഗം ദാമോദരൻ നമ്പൂതിരി, ഉദയാ വൈ.എം.എ. ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ എന്നിവർ സംസാരിച്ചു. അദ്ധ്യാപിക സീമ.വി.എൻ. സ്വാഗതവും പി.റ്റി.എ എക്‌സിക്യൂട്ടീവംഗം അനുപ്രിയ റ്റിജോ നന്ദിയും പറഞ്ഞു.