കാക്കനാട് : കേരള മീഡിയ അക്കാദമിയിൽ ഒഴിവുള്ള യുഡി ക്ലാർക്ക്, യു.ഡി ടൈപ്പിസ്റ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവർ സേവനവ്യവസ്ഥകൾ പാലിച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 28 വരെ നീട്ടി. വിശദവിവരത്തിന് 0484 2422275 എന്ന നമ്പരിൽ പ്രവൃത്തിദിവസങ്ങളിൽ ബന്ധപ്പെടുക.