ചെറുതോണി : റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റി മൂന്നു വെന്റിലേറ്ററുകളും 15 ഓക്‌സിജൻ കോൺസെന്റേറ്ററുകളും ഇടുക്കി മെഡിക്കൽ കോളേജിന് കൈമാറി. ഡീൻ കുര്യാക്കോസ് എം. പി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ എസ് എൻ രവികുമാറിന് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി .എസ് ബേബി അദ്ധ്യക്ഷത വഹിച്ചു എ.ഡി.എം ഷൈജു ജോസഫ് മുഖ്യാതിഥിയായിരുന്നു. റെഡ്‌ക്രോസ് ജില്ലാ ഭാരവാഹികളായ എ പി ഉസ്മാൻ , എംഡി അർജുൻ ,ജി .പത്മകുമാർ. സുമതിക്കുട്ടിയമ്മ മാർട്ടിൻ മാത്യൂ ,ജോയി , പി.എൻ. സതീശൻ ഡോക്ടർ ദീപേഷ് , ഡോക്ടർ അരുൺ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. 25 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് റെഡ് ക്രോസ് ഇടുക്കി യൂണിറ്റ് മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് കോ. ഓർഡിനേറ്റർ എം.ഡി.അർജുനൻ പറഞ്ഞു.