തൊടുപുഴ:ഇമ്മാനുവൽ ചിൽഡ്രൻസ് ഹോമിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടി നിയാസ് കൂരാപ്പിള്ളി മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തറയിലിടുവാനായി ആയിരം സ്ക്വയർ ഫീറ്റ് ടൈലുകൾ വാങ്ങി നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറിയും ട്രസ്റ്റ് ചെയർമാനുമായ റോയി കെ പൗലോസ് ചിൽഡ്രൻസ് ഹോം ഡയറക്ടർ എൻ.ജെ തോമസിന് ടൈലുകൾ കൈമാറി. മുൻ കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് നിയാസ് കൂരാപ്പിളളിയുടെ പേരിലുള്ള ട്രസ്റ്റ് നടത്തി വരുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൈലുകൾ കൈമാറിയത്.. ട്രസ്റ്റ് വൈസ് ചെയർമാനും കെ.എസ്.യു ജില്ലാ പ്രസിഡൻ്റുമായ ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജാഫർഖാൻ മുഹമ്മദ്, എ.എം ദേവസ്യ, മണ്ഡലം പ്രസിഡൻ്റ് കെ.എൻ ഹംസ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണുദേവ്, നേതാക്കളായ രാജു ഓടക്കൻ, ജോപ്പി സെബാസ്റ്റ്യൻ, സോയി ജോസഫ്, കെ.എം ഷാജഹാൻ, ഹെൻട്രി ജോർജ്, ജോമോൻ ജോസഫ്, ജിൽസൺ ജോസഫ്, ജോയി ചെമരപ്പള്ളി, ജിബിൻ ജോബ്, ജിൻസ് മൈലാടി ഗ്രാമപഞ്ചായത്തംഗളായ രാജി ചന്ദ്രശേഖരൻ, രേഖ പുഷ്പരാജ് തുടങ്ങിയവർ പങ്കെടുത്തു.