മുട്ടം: വാറ്റ് ചാരായവുമായി രണ്ട് പേരെ മുട്ടം പൊലീസ് പിടികൂടി.തോട്ടുങ്കര തെള്ളിക്കുന്നേൽ കബീർ (38) വെട്ടിക്കുന്നേൽ ഷിനോയ് ( 34) എന്നിവരാണ് ഇന്നലെ രാവിലെ പൊലീസ് പിടിയിലായത്. തോട്ടുങ്കര കേന്ദ്രീകരിച്ച് വാറ്റ് ചാരായം നിർമ്മക്കുന്നതും വില്പന നടത്തുന്നതും സംബന്ധിച്ച് വ്യാപക പരാതിയാണുള്ളത്.ഇത് സംബന്ധിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.