ഉടുമ്പന്നൂർ: പെരിങ്ങാശ്ശേരി-പെരുന്തോട്‌ റൂട്ടിൽ അങ്കണവാടിക്ക് സമീപത്തുള്ള കലുങ്കിന്റെ അടിഭാഗം തകർന്ന് അപകടാവസ്ഥയിലായി . മഴക്കാലത്ത് പെരുന്തോട് കരകവിഞ്ഞൊഴുകി റോഡിലൂടെ വെള്ളം ഒഴുകുന്നതും പതിവാണ്.ബസ്സുകളും മറ്റ് ഭാരവണ്ടികളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നു പോകുന്നത്.മൂന്നു വർഷത്തിലേറെയായി കലുങ്ക് അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു.ഇത് സംബന്ധിച്ച് അധികൃതരെ നിരവധി തവണ വിവരം അറിയിച്ചെങ്കിലും നടപടിയാകുന്നില്ല.അടുത്ത നാളിൽ കലുങ്കിന്റെ അടിഭാഗത്തെ കെട്ട് ഇടിഞ്ഞതോടെ ടാർ വീപ്പകൾ വഴിയിൽ സ്‌ഥാപിച്ച് റോഡിന്റെ ഒരുഭാഗം വേർതിരിച്ചിട്ടുണ്ട്.