തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പെൻഷൻ തുകയിൽ നിന്ന് ആജീവനാന്തം 2000 രൂപ വീതം നൽകാൻ സമ്മതപത്രം കൊടുത്ത് റിട്ട: വില്ലേജ് ഓഫീസർ . തൊടുപുഴ മഠത്തിക്കണ്ടം പുത്തൻ പുരയിൽ പി.നാരായണൻ നായരാണ് അടുത്ത മാാസം മുതൽ പെൻഷനിൽ നിന്നുള്ള തുകയിൽ ദുരിതാശ്വാസത്തിനായി ഒരു വിഹിതം മാറ്റിവെയ്ക്കുക. ഇതു സംബന്ധിച്ച സമ്മതപത്രം തൊടുപുഴ സബ് ട്രഷറി ഓഫീസർ കെ.എൻ. തങ്കച്ചന് കൈമാറി. കൊവിഡ് മഹാമാരി മൂലം സർക്കാരിന് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഒരു സഹായമാകട്ടെയെന്ന് കരുതിയാണ് ഈ തീരുമാനമെന്ന് നാരായണൻ നായർ പറഞ്ഞു. റിട്ട. അധ്യാപിക സി. സുമതിക്കുട്ടിയാണ് ഭാര്യ. അനീഷ്, നിഷ എന്നിവർ മക്കൾ. സമ്മതപത്രം കൈമാറുന്നതിനോടനുബന്ധിച്ച ചേർന്ന ചടങ്ങിൽ സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ടി. ചെല്ലപ്പൻ , തൊടുപുഴ ടൗൺ ബ്ലോക്ക് സെക്രട്ടറി എ.എൻ.ചന്ദ്രബാബു, കാരിക്കോട് യൂണിറ്റ് പ്രസിഡന്റ് എ.ഡി. ദേവസ്യ, ട്രഷറർ എം.എൻ. ശിവനുണ്ണി , വൈസ് പ്രസിഡന്റ് സണ്ണി തെക്കേക്കര, ജോയിന്റ് സെകട്ടറി പി.എസ്.ഇ സ്മയിൽ കമ്മിറ്റിയംഗം വി.എൻ. ജലജ കുമാരി എന്നിവർ പങ്കെടുത്തു.