മുട്ടം: കൊവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കെ.എസ്.യു - യൂത്ത് കോൺഗ്രസ് തുടങ്ങനാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.പച്ചക്കറിയും പലചരക്കും അടങ്ങിയ നൂറ്റി അൻപതോളം കിറ്റുകളാണ് വിതരണം ചെയ്തത്. എബി മോൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ അൽഫോൻസ് വാളിപ്ലാക്കൽ, റിജോ ജോർജ്, എബി തറയിൽ, ജോബിസ് ജോസ്, അമൽ ജോർജ്, ജോസുകുട്ടി ജോർജ്, ബിബിൻ ബാബു എന്നിവർ പങ്കെടുത്തു