yoga
ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് സംയുക്തമായി നടപ്പിലാക്കിയ യോഗത്തോൺ- 2021 എന്ന പരിപാടിയോടനുബന്ധിച്ച് ഇടുക്കി ഹിൽവ്യൂ പാർക്കിൽ നടന്ന അവബോധന ക്ലാസും യോഗ പ്രദർശനവും

തൊടുപുഴ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് സംയുക്തമായി നടപ്പിലാക്കിയ യോഗത്തോൺ- 2021 എന്ന പരിപാടിയോടനുബന്ധിച്ച് ഇടുക്കി ഹിൽവ്യൂ പാർക്കിൽ രാവിലെ 11 മുതൽ അവബോധന ക്ലാസും യോഗ പ്രദർശനവും നടത്തി. കൊവിഡ്- 19 പ്രതിരോധത്തിൽ യോഗയുടെ പ്രാധാന്യവും യോഗാഭ്യാസം മുറകളും എന്നതായിരുന്നു പ്രധാന പ്രതിപാദ്യവിഷയം. ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ. കെ.പി. ശുഭയും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.എം. കബീറും നേതൃത്വം നൽകി. ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗ നാച്ചുറോപ്പതി വിഭാഗം മെഡിക്കൽ ആഫീസർ ഡോ. പ്രദീപ് ദാമോദരനും ഡോ. കെ.ജെ. ജയപ്രസാദുമാണ് ക്ലാസുകൾ നയിച്ചത്. തുടർന്ന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജീവനക്കാർക്ക് വേണ്ടി ഡോ. കാജൽ അന്ന മാണിയുടെ നേതൃത്വത്തിൽ ദൈനംദിനം പരിശീലിക്കാവുന്ന യോഗാഭ്യാസ മുറകളെപ്പറ്റിയും അവയുടെ പ്രയോജനങ്ങളെ പറ്റിയും പ്രദർശനവും വിവരണവും ചോദ്യോത്തര പംക്തിയും നടത്തി.