വാഴത്തോപ്പ് : പൈനാവ് മുതൽ അശോക കവല വരെയുള്ള 21 കിലോമീറ്റർ രാജ്യാന്തര നിലവാരത്തിൽ ബി.എം.ബി.സി നിർമ്മിച്ച റോഡ് നിരവധി ഭാഗങ്ങളിൽ വേനൽമഴയിൽതന്നെ തകർന്നു. റോഡിന്റെ സംരക്ഷണഭിത്തി നിരവധി സ്ഥലങ്ങളിൽ വേനൽമഴയിൽ തകരുകയും ചെയ്തതായി ടാറിംഗ് ഭാഗത്തുകൂടി വളർത്തുമൃഗങ്ങൾ നടന്നപ്പോൾ റോഡ് താഴ്ന്നുപോയിട്ടുണ്ടെന്ന്
പൗരസമിതി ഭാരവാഹികൾ പറഞ്ഞു.കമ്പ് ടാറിംഗ് റോഡിൽ കുത്തിയിറക്കാവുന്ന നിലയിൽ ടാറിംഗിൽ വിടവുകളുണ്ട്. വളവുകളിൽ വാഹനങ്ങളുടെ സംരക്ഷണത്തിനായി നിർമ്മിച്ച ഇരുമ്പുവേലികളുടെ തൂണുകൾ വേനൽമഴയിൽ ഇടിഞ്ഞ് നിൽക്കുകയാണ്. റോഡുപണിയിൽ വലിയ അഴിമതിയാണ് നടക്കുന്നത്. രാജ്യാന്തര നിലവാരമുള്ള റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് അടിയന്തിരമായി സർക്കാർ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രി, ജലസേചന മന്ത്രി എന്നിവർക്ക് പരാതി നൽകി.