ഇടുക്കി: ജില്ലയിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് 2021-22 അദ്ധ്യയന വർഷാരംഭത്തിൽ പ്രാഥമിക പഠനാവശ്യങ്ങൾ നിർവഹിക്കുന്നതിന് ഒരു വിദ്യാർത്ഥിക്ക് 2000 രൂപ അനുവദിക്കുന്നതിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിദ്യാർത്ഥികൾ, പഠിക്കുന്ന സ്ഥാപന മേധാവികൾ മുഖേന ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടലിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം.