jayachandran

ചെറുതോണി: കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് വീടുകളിൽ ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കെ. എസ്. ടി. എ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വീട്ടിലൊരു വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി.
വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കഡറി സ്‌കൂളിൽ പരിപാടിയുടെ ഉദ്ഘാടനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയച ന്ദ്രൻ നിർവ്വഹിച്ചു. കെ. എസ് .ടി .എ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ .എം .ഷാജഹാൻ പദ്ധതി വിശദീകരണം നടത്തി. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗം സി വി വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, കെ. എസ്. ടി. എ സംസ്ഥാന കമ്മിറ്റിയംഗം ടി സ്റ്റാൻലി, ജില്ലാ സെക്രട്ടറി എം രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ, ജില്ലാക്കമ്മിറ്റി അംഗം അജിമോൻ എം ഡി ,പീരുമേട് സബ് ജില്ലാ സെക്രട്ടറി അനീഷ് തങ്കപ്പൻസ്‌കൂൾ പ്രിൻസിപ്പാൾ ജോമി ജോസഫ് ഹെഡ്മാസ്റ്റർ പി മുസ്തഫ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 390 കെഎസ്ടിഎ യൂണിറ്റുകളിൽ അധ്യാപകരുടേയും , സഹകരണസ്ഥാപനങ്ങൾ ,സന്നദ്ധ സേവകർ ,പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ എന്നിവരുടേയും സഹകരണത്തോടെ ആയിരം കുട്ടികൾക്കാണ് ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നത്.പദ്ധതിയുടെ സബ് ജില്ലാതല ഉദ്ഘാടനങ്ങൾ തുടർ ദിവസങ്ങളിൽ നടക്കും. ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ ,ഡാറ്റാ ചാർജ് ചെയ്യാൻ വിഷമിക്കുന്ന കുട്ടികൾക്ക് ഇന്റെർനെറ്റ് ഡാറ്റാ ലഭ്യമാക്കൽ, വീട്ടിൽ ഗണിത ശാസ്ത്രസാമൂഹ്യ ശാസ്ത്ര പഠനോപകരണങ്ങൾ നൽകൽ, വായനാ സാമഗ്രികൾ നൽകൽ, അദ്ധ്യാപകരുടെ ഗൃഹസന്ദർശനം എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്.