തൊടുപുഴ : വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ 23ാംമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 23 ന് ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകൾ നടക്കുക. അഷ്ടദ്രവ്യ ഗണപതി ഹോമം, ബ്രഹ്മകലശം, നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ എന്നിവ നടക്കും. ഭക്തജനങ്ങൾ വഴിപാടുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് പ്രസിഡന്റ് ബാബു പാട്ടത്തിൽ, സെക്രട്ടറി സാജു ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.