aneesh

തൊടുപുഴ: വെൽഡിംഗ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മടക്കത്താനം പുത്തൻപുരയിൽ അനീഷ് (35) ആണ് മരിച്ചത്. അഞ്ചിരിയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ഇവിടെ ഒരു വീടിന്റെ റൂഫ് നിർമാണത്തിനിടയിൽ സമീപത്തു കൂടി കടന്നു പോകുന്ന 11 കെവി ലൈനിൽ കൈയിലിരുന്ന ഇരുമ്പ് കമ്പി തട്ടി ഷോക്കേൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷോക്കേറ്റ് തെറിച്ചു വീണ അനീഷിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ :ശരണ്യ. മകൻ. ആദിദേവ്.