തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ യൂണിയനിൽ 44-ാമത് ബാച്ച് പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് ഓൺലൈനായി 26, 27 തിയതികളിൽ നടക്കും. 26ന് രാവിലെ ഒമ്പതിന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ വി. ജയേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തും. കമ്മിറ്റിയംഗങ്ങളായ ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, ബെന്നി ശാന്തി, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. ആദ്യദിവസം ബിജു പുളിക്കലേടത്ത് 'ശ്രീനാരായണഗുരു ദേവന്റെ ദാമ്പത്യ സങ്കല്പം', ഡോ. കെ. സോമൻ 'വ്യക്തിത്വ വികസനം കുടുംബ ഭദ്രതയ്ക്ക്' ഡോ. ദിവ്യ ശ്രീനാഥ് ജെ 'ഗർഭധാരണം, പ്രസവം, ശിശു സംരംക്ഷണം' എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കും. 27ന് ഡോ. എൻ.ജെ. ബിനോയി 'സ്ത്രീ പുരുഷ ലൈംഗികത', അഡ്വ. വിൻസെന്റ് ജോസഫ് 'സ്ത്രീ പുരുഷ മനഃശാസ്ത്രം' എന്നീ വിഷയങ്ങളിലും ക്ലാസുകൾ നയിക്കുമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.